തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്നു പണം സ്വീകരിക്കരുതെന്നു ബോർഡിനു കീഴിലെ മേൽശാന്തിക്കാരോടു ബോർഡ് നിർദേശിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം നൽകിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
സുരേഷ് ഗോപിയുടെ കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്കുവേണമെങ്കിൽ അതു സ്വയം ചെയ്യാമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവ് ഇല്ലെന്നും ബോർഡ് വക്താവു പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാർ ‘വിഷുക്കൈനീട്ടം’ നൽകുന്നതിനായി വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഇത്തരത്തിൽ ചില വ്യക്തികൾ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്’ – കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ അറിയിപ്പിൽ പറയുന്നു. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രത്തിൽ മേൽശാന്തിക്ക് പണം നൽകിയതോടെയാണ് സംഭവം വിവാദമായത്. ഇതിനെതിരെ തൃശൂർ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയമാനം വന്നതോടെയാണ് വ്യക്തികളിൽനിന്ന് പണം സ്വീകരിക്കുന്നത് വിലക്കി നിർദ്ദേശം വന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…