Global News

സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി

സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് കാർഗോ, ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി. ഓഗസ്റ്റ് ആദ്യവാരത്തോടെ സ്‌പൈസ്‌ജെറ്റിൽ നിന്ന് സ്‌പൈസ്‌എക്‌സ്‌പ്രസ് വേർപിരിയും. ഷെയർഹോൾഡർമാരും ബാങ്കുകളും വിഭജനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ് സിംഗ് പറഞ്ഞു.

സ്‌പൈസ് എക്‌സ്‌പ്രസ് ഇനി മുതൽ സ്‌പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക കമ്പനിയായിരിക്കും. സ്വതന്ത്രമായി മൂലധനം സ്വരൂപിക്കാൻ സ്പൈസ് എക്സ്പ്രസിന് കഴിയും എന്നതുകൊണ്ടാണ് വേർപിരിയൽ എന്നും വിഭജനം സ്പൈസ്ജെറ്റിനും അതിന്റെ എല്ലാ ഓഹരിയുടമകൾക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ഓഗസ്റ്റ് 17 നാണ് സ്‌പൈസ്‌ജെറ്റ് അതിന്റെ കാർഗോ, ലോജിസ്റ്റിക് സേവനങ്ങൾ  അതിന്റെ അനുബന്ധ സ്ഥാപനമായ സ്‌പൈസ് എക്‌സ്‌പ്രസിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചത്. സ്വതന്ത്രമായി ഫണ്ട് സ്വരൂപിക്കാനും അതിവേഗം വളരാനും സാധിക്കും എന്നാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജൂൺ 19 ന് ശേഷം സാങ്കേതിക തകരാർ മൂലം എട്ട് വിമാനം തകർന്നതിനെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സ്‌പൈസ്‌ജെറ്റ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മറുപടിയായി ജൂലൈ 6 ന്, തങ്ങളുടെ യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ സേവനം ഉറപ്പാക്കാൻ തങ്ങൾ  പ്രതിജ്ഞാബദ്ധരാണെന്നും സമയപരിധിക്കുള്ളിൽ കാരണം ബോധിപ്പിക്കുമെന്നും സ്‌പൈസ്‌ജെറ്റ് അറിയിച്ചു.

അതേസമയം ജൂലൈ 5 ന് മൂന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ളതും ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്ന് മുംബൈയിലേക്കുള്ളതും കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ചോങ്കിംഗിലേക്കുള്ള ചരക്ക് വിമാനത്തിനുമാണ് സാങ്കേതിക തകരാറുകൾ കണ്ടെത്തിയത്. 

എന്നാൽ, സ്പൈസ് എക്സ്പ്രസിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. 2021 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, സ്‌പൈസ് എക്‌സ്‌പ്രസിന്റെ വരുമാനം പാദത്തിൽ 17 ശതമാനം ഉയർന്ന് 584 കോടി രൂപയായി. യുഎസ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഉൾപ്പെടെ 68 ആഭ്യന്തര നഗരങ്ങളിലും 110-ലധികം അന്താരാഷ്‌ട്ര നഗരങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖലയാണ് സ്‌പൈസ് എക്‌സ്പ്രസിന്റേത്.

Sub Editor

Share
Published by
Sub Editor
Tags: spacejet

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

30 mins ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

41 mins ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

21 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

21 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago