കാര്ഗില്: കാര്ഗിലില് സൈനികര്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, എന്റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാർഗിലില് ഒരു യുദ്ധത്തിലും പാക്കിസ്ഥാന് വിജയിക്കാന് ആയിട്ടില്ല. ദീപാവലി എന്നാല് ഭീകരതയ്ക്കെതിരായ വിജയത്തിന്റെ ഉത്സവമാണ്, അതിനാല് കാര്ഗില് ദീപാവലി ആഘോഷിക്കേണ്ട ഇടമാണ് പ്രധാനമന്ത്രി ഓര്മ്മിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിൽ എത്തിയത്. നമ്മുടെ ധീരരായ സൈനികരുമായി പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുമെന്ന് പിഎംഒ ട്വീറ്റ് ചെയ്തിരുന്നു. 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി കഴിഞ്ഞ എല്ലാ ദീപാവലിയും വിവിധ സൈനിക കേന്ദ്രങ്ങളില് സൈനികര്ക്കൊപ്പമാണ് ആഘോഷിച്ചത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…