ഡൽഹി: അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിലെ വിജ്ഞാൻഭവനിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വിജിലൻസ് അവബോധ വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“അഴിമതി ഒരു തിന്മയാണ്, അതിൽ നിന്ന് നാം വിട്ടുനിൽക്കണണം. കഴിഞ്ഞ 8 വർഷമായി ‘അഭാവ്’ (അഭാവം), ‘ദബാവ്’ (സമ്മർദ്ദം) എന്നിവ ഉണ്ടാക്കിയ സമ്പ്രദായം മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു.” മോദി പറഞ്ഞു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) പുതിയ പരാതി മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വികസിത ഇന്ത്യയുടെ ഭരണസംവിധാനങ്ങളിലെ അഴിമതിയോട് രാജ്യം ഒട്ടും സഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പരാതി സംവിധാനം, അഴിമതി പരാതികൾ ഡിജിറ്റലായി നൽകാൻ പൗരന്മാരെ സഹായിക്കുന്നതാണ്. ഉപയോക്തൃ സൗഹൃദ രീതിയിൽ പരാതിയുടെ പുരോഗതി പരിശോധിക്കാനും അവസരമുണ്ടാകും. അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ വകുപ്പുകളുടെ റാങ്കിംഗ് നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ തക്ക സമയത്ത് തീർപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…