കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. യാത്രാരേഖ റദ്ദായ സാഹചര്യത്തില്‍ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. വിജയ് ബാബു യുഎഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയേയും അറിയിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു.
ബിസിനസ് ടൂറിലാണെന്നും മേയ് 24ന് തിരിച്ചെത്തുമെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫീസറുടെ നോട്ടീസിന് വിജയ് ബാബു മറുപടി നല്‍കിയത്. ആ തീയതിക്കുള്ളിലും വിജയ് ബാബു നാട്ടിലെത്തിയില്ലെങ്കില്‍ അടുത്ത നടപടിയായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്നും കമ്മീഷര്‍ പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…