വാഷിംഗ്ടൺ: ഫോണ്‍ കോള്‍ ചെയ്ത യുക്രെയിന് പ്രസിഡന്റ് സെലന്‍സ്കിയോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം എന്ന് യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
യുക്രെയിനായി യുഎസ് പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ ബൈഡൻ പതിവായി സെലൻസ്കിയെ ഫോണില്‍ വിളിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ജൂണിലെ ഫോണ്‍ കോളിലാണ് നാടകീയ സംഭാഷണം ഉണ്ടായത്. ഉക്രെയ്നിന് 1 ബില്യൺ യുഎസ് ഡോളർ സൈനിക സഹായം അനുവദിച്ചതായി ബൈഡൻ സെലെൻസ്കിയെ അറിയിക്കാനാണ് ബൈഡന് യുക്രൈന് പ്രസിഡന്റിനെ വിളിച്ചത്.
എന്നാല്‍ കോള്‍ പൂർത്തിയാക്കുന്നതിന് മുന്‍പ് തന്നെ യുക്രൈന് പ്രസിഡന്റ് ഞങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും, അത് കിട്ടുന്നില്ലെന്നും പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ബൈഡന് സ്വരം കടുപ്പിക്കുകയായിരുന്നു. “കുറച്ചുകൂടി ആദരവ് കാണിക്കൂ” എന്നാണ് ബൈഡന് പറഞ്ഞത്.
ജൂൺ 15-നായിരിക്കുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ഫോൺ കോളിന് മുന്‍പ് തന്നെ സെലൻസ്കിയോടുള്ള ബൈഡന്റെ അതൃപ്തി ആഴ്ചകളായി വളർന്നുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില യുഎസ് സര്‍ക്കാറുമായി അടുത്ത വൃത്തങ്ങളുടെ അഭിപ്രായത്തിൽ, യുഎസ് പ്രസിഡന്റും യുഎസ് ഭരണകൂടവും സാധ്യമായതും കഴിയുന്നത്ര വേഗത്തിലും യുക്രൈന് സഹായം നല്കാന് ശ്രമിക്കുന്നുണ്ട്. എന്നാൽ ചെയ്യാത്ത കാര്യങ്ങളിൽ മാത്രം സെലെൻസ്കി പരസ്യമായി പറയുന്നു എന്നാണ് യുഎസ് സര്‍ക്കാറിന്റെ ഉന്നതകളിലെ അതൃപ്തി.
ജൂണ്‍ മാസത്തിലെ ഈ ഫോണ്‍ കോളില്‍ സെലെൻസ്കിക്കെതിരെ ബൈഡന് ദേഷ്യപ്പെട്ടതിന് പിന്നാലെ. ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന് സഹായം നല്‍കിയതിന് യുഎസിനും ബൈഡനും നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്കി പരസ്യമായി ഒരു വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…
സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…