മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിമരുന്നു കൈമാറിയതുമായി ബന്ധപ്പെട്ട് ശ്രേയസ് നായര് എന്നയാളെ നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്ബാസ് ഖാനും ലഹരിമരുന്നു നല്കിയത് ശ്രേയസ് ആണെന്നാണു നിലവിലെ റിപ്പോര്ട്ട്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കും.
ആര്യന്റെയും അര്ബാസിന്റെ മൊബൈല് ചാറ്റില്നിന്നാണ് ശ്രേയസിന്റെ വിവരം എന്സിബിക്കു ലഭിച്ചത്. ഇവര് മൂവരും മുമ്പും ചില പാര്ട്ടികളില് ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു. ആര്യനുള്പ്പെടെയുള്ളവര് പോയ ആഡംബരക്കപ്പലില് ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
എന്നാൽ ആരാണ് ലഹരിമരുന്നു നല്കിയതെന്ന് ആര്യനും അര്ബാസും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…