കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്.
2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബി.എയില് 23 ഉം ബി.എ. അഫ്സര് ഉലമയില് 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്. എണ്പത്തിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള് മൂല്യനിര്ണയ ക്യാമ്പുകളില് കിട്ടിയില്ലെന്ന് ചെയര്പേഴ്സണ്മാര് പരീക്ഷ ഭവനു നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഫലം നഷ്ടമായ വിദ്യാർത്ഥികള്ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്വകലാശാലയുടെ തീരുമാനം.
ഫലം വൈകിയതോടെ ഉത്തരക്കടലാസുകള് കാണാതായെന്ന പരാതി ഉയര്ന്നിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സർവകലാശാല അരോപണങ്ങൾ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിൽ മാര്ക്കുകള് ലഭിക്കാത്ത ഉത്തരക്കടലാസുകള് കണ്ടെത്താന് പരീക്ഷാ കണ്ട്രോളര് ഉത്തരവിട്ടു. തുടര്ന്നു നടന്ന പരിശോധനയിലാണ് ഇപ്പോള് ഉത്തരക്കടലാസുകള് കാണാതായ റിപ്പോര്ട്ട് പുറത്തുവന്നത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…