ന്യൂഡൽഹി: സര്‍ക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ രംഗത്ത്. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതികൾക്ക് ഇടപെടേണ്ടി വരില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെത്തില്ല. പൊലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടേണ്ടി വരില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാരുകള്‍ കോടതിയുത്തരവുകള്‍ വര്‍ഷങ്ങളോളം നടപ്പാക്കാതിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ എന്‍.വി. രമണ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതികളുടെ ജോലിഭാരം വീണ്ടും വര്‍ധിപ്പിക്കുന്നു. ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷകളില്‍ വാദത്തിന് അനുമതി നല്‍കണം. ഭാഷാപ്രാവീണ്യമല്ല, നിയമപരിജ്ഞാനമാണു പ്രധാനം. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണം, തസ്തികകള്‍ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ജസ്റ്റിസ് എന്‍.വി.രമണ ഉയർത്തി.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…
ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…
ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…