Global News

‘അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്’; സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് പുടിൻറെ മറുപടി

മോസ്‌കോ: ‘അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്’, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നല്‍കിയ മറുപടിയാണിത്. അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രഭു റോമന്‍ അബ്രമോവിച്ച്, യുക്രെയ്ന്‍ പ്രസിഡന്റ് സ്വന്തം കൈപ്പടയില്‍ നല്‍കിയ കത്തുമായി എത്തിയപ്പോഴാണ് പുട്ടിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസത്തിലേറെ പിന്നിടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സൂചനയാണ് പുട്ടിന്റെ വാക്കുകളിലുള്ളത്. തുര്‍ക്കിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ന്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികളാണ് സെലന്‍സ്‌കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമ കൂടിയായ റോമന്‍ അബ്രമോവിച്ച് സമാധാന ശ്രമങ്ങള്‍ക്കായി പുട്ടിനെ സന്ദര്‍ശിച്ചത്.

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

17 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

22 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago