തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്‌കരണവും ബോധന സമ്പ്രദായത്തിൽ മാറ്റവും നടപ്പാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സമഗ്രമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുകയുള്ളൂ. ഇത് ലക്ഷ്യമിട്ടാണ് സർക്കാർ കമ്മീഷനുകൾ രൂപീകരിച്ചത്. ഇതിന്റെയെല്ലാം ഫലമാണ് കേരള സർവകലാശാലക്ക് ‘നാക്’ ന്റെ A++ ഗ്രേഡ് നേടാനും എൻ. ഐ. ആർ. എഫ് റാങ്കിംഗിൽ നമ്മുടെ പല സ്ഥാപനങ്ങൾക്കും ഇടം നേടാനും സാധിച്ചത്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം മുന്നോട്ട് പോകുന്നു എന്നാണ് കാണിക്കുന്നത്. കേരള നോളജ് എക്കണോമി മിഷന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രചാരണ പരിപാടിയായ കണക്ട് കരിയർ ടു കാമ്പസ് പദ്ധതി ഗിരിദീപം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.
യുവാക്കളെ പലപ്പോഴും തൊഴിൽ അന്വേഷകർ എന്ന രീതിയിൽ മാത്രമാണ് കലാലയങ്ങൾ സമീപിച്ചത്. ഈ രീതി മാറണം. അവരെ തൊഴിൽ ദാതാക്കളാക്കുന്ന സമീപനം ഉണ്ടാകണം. ഇക്കാര്യത്തിൽ സഹായിക്കാനാണ് സ്റ്റാർട്ടപ്പുകൾ. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബ് (നാല് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം) കേരളത്തിലാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അഭ്യസ്തവിദ്യരായ കൂടുതൽ യുവാക്കളെ സംരംഭകത്വ മേഖലയിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി കോളജ് പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…