തിരുവനന്തപുരം: പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം കൈമാറിയത്. പ്രവാസികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയുള്ള തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വിശദമായ അന്വേഷണത്തിന് പുതിയ സംഘത്തിന് കൈമാറിയത്.
മുടങ്ങി കടന്ന പ്രവാസികളുടെ പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയും, പ്രവാസി അല്ലാവരെ വ്യാജ രേഖകളിൽ തിരുകി കയറ്റിയുമാണ് തട്ടിപ്പ് നടത്തിയത്. 99 അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് കൻോറമെൻ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേവരെ കണ്ടെത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡിലെ താൽക്കാലി ജീവനക്കാരി ലിനയും, ഏജൻറായിരുന്ന ശോഭയുമാണ് ഇതുവരെ പിടിയിലായത്.
തട്ടിപ്പിൻെറ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തെ തട്ടിപ്പ് പരിശോധനയിൽ പുറത്തുവന്നത് 70 ലക്ഷത്തിലധികം തട്ടിപ്പാണ്. 30,000 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നൽകുന്നുണ്ട്. അതിനാൽ ഓരോ അക്കൗണ്ടുകളും പരിശോധിച്ചാൽ തട്ടിപ്പിൻെറ വ്യാപതി ഉയരും. അതിനുവേണ്ടിയാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സുരേഷിൻെറ നേതൃത്വത്തിലുള്ള സംഘത്തിന് കമ്മീഷണർ അന്വേഷണം കൈമാറിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…