തിരുവനന്തപുരം: മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാർഡാം സ്വദേശി അനിൽകുമാറിനെയാണണ് മുൻകരുതലായി അറസ്റ്റ് ചെയ്ത് നീക്കിയത്. കിക്ക്മ കോളേജിലെ മുന്‍ ജീവനക്കാരനാണ് അനില്‍കുമാര്‍. സഹകരണ യൂണിയന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും , പ്രതിഷേധിക്കാനുമായാണ് അനിൽകുമാർ കോളേജിലെത്തിയതെന്ന് പൊലീസ് പറയുന്നു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോളേജിൽ എത്തുന്നത്. കിക്ക്മ കോളേജ് തുടങ്ങിയ കാലം മുതൽ അവിടെ ജോലി ചെയ്തു വരികയായിരുന്നു അനില്‍കുമാര്‍. എന്നാൽ അടുത്തിടെ കോളേജ് അധികൃതർ ഇദ്ദേഹത്തെ അകാരണമായി പിരിച്ചുവിട്ടിരുന്നു. തുടർന്ന് പലതവണ സമരവും സത്യാഗ്രഹവുമായി അനില്‍കുമാര്‍ കോളേജിനു മുന്നിൽ ചെന്നിട്ടും മാനേജ്മെൻറ് ജോലി നൽകാൻ തയ്യാറായില്ല.
ഇത് സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അപേക്ഷ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയതെന്ന് അനില്‍കുമാര്‍ പറഞ്ഞു. ജോലി തിരികെ കിട്ടാനായി മുഖ്യമന്ത്രിയെത്തുന്ന വേദിയില്‍ താൻ പ്രതിഷേധിക്കുമെന്ന വിവരം മറ്റൊരാളോട് ഫോണിൽ സംസാരിക്കുകയായിരുന്നു കുമാർ. ഈ സമയത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് അനില്‍ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…