തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരത്തിൽ പാവപ്പെട്ടവർക്ക് ജയിലിൽ പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവർക്ക് പിന്തുണയും ആത്മവിശ്വാസവും നൽകുകയാണ് ഞങ്ങൾ ചെയ്തത്. പാവപ്പെട്ടവരെ ജയിലിൽ അയയ്ക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാൽ ജനങ്ങളെ പുറകിലേക്ക് മാറ്റിനിർത്തി ഞങ്ങൾ മുന്നോട്ടുവരും. കല്ലുകൾ പിഴുതെറിയുകയും ജയിലിൽ പോകുകയും ചെയ്യും.’–വി.ഡി. സതീശൻ പറഞ്ഞു.
അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കര പഞ്ചായത്തിൽ ഇന്ന് സർവേ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം അടിയാക്കൽ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സർവേയ്ക്കെതിരെ ഇന്നും കടുത്ത പ്രതിരോധം തീർക്കാനാണ് സമരസമിതിയുടെ തീരുമാനം. കോഴിക്കോട് കല്ലായിയിലും കല്ലിടലിനെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…