വാഷിങ്ടൻ: യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ പോളണ്ടിലേക്ക്. വെള്ളിയാഴ്ച പോളണ്ട് പ്രസിഡന്റ് ആന്ദ്രേയ് ദൂദയുമായി ബൈഡൻ ചർച്ച നടത്തും. യുക്രെയ്നിൽ റഷ്യയുടെ ഏകപക്ഷീയമായ ആക്രമണവും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ച ചെയ്യും. നാറ്റോ, ജി 7 യുറോപ്യൻ യൂണിയൻ നേതാക്കളുമായി ബെൽജിയത്തിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാകും യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിലെത്തുക.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഈ മാസം ആദ്യം പോളണ്ടിലെത്തി ദൂദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാൻഷ എന്നിവർ യുക്രെയ്നിലെത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…