പി. പി .ചെറിയാൻ
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന പ്രവർത്തകയോഗം തീരുമാനിച്ചു, സാമൂഹിക അകലത്തെ കുറിച്ചോ, മഹാമാരിയെ കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐ പി സി നോർത്ത് ടെക്സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രസിഡൻറ് ഇലക്‌ട് സിജു വി ജോർജ് രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിച്ചു.
നാഷണൽ കമ്മിറ്റിമായി സഹകരിച്ചു സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി. ബെന്നി ജോൺ ,സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ സജീവമായി ചർച്ചകളിൽ പങ്ക്ടുത്തു. പ്രസിഡൻറ് ഇലക്‌ട് സിജു ജോർജ് അടുത്ത രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു. ഡാലസിലേക്കു മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന നിരവിധി പേർ റീ ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ചാപ്റ്ററിൽ ലഭിച്ച പുതിയ അപേക്ഷകളെല്ലാം എത്രയും വേഗം പരിഗണിക്കുന്നതായിരിക്കും എന്ന് ബിജിലി ജോർജ് അറിയിച്ചു.
നോർത്ത് ടെക്സസ് ചാപ്റ്റർ സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറിയുടേയും ചാപ്റ്റർ അംഗങ്ങളുടെയും ഐകകണ്ടേയെയുള്ള അഭ്യർത്ഥനയെ മാനിച്ചു പ്രസ്ക്ലബിന്റെ ഔദ്യോകിക വെബ്‌സൈറ്റിൽ ചാപ്റ്ററിന്റെ പേർ നോർത്ത് ടെക്സാസ് ചാപ്റ്റർ എന്ന് പുനർനാമകരണം ചെയ്തതിനെ യോഗം നാഷണൽ കമ്മറ്റിയെ അഭിനന്ദിച്ചു. അമേരിക്കയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ, എബ്രഹാം തെക്കേമുറി എഴുതിയ സ്വർണ കുരിശ് എന്ന ബുക്കിന്റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായി സംഘടിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചു യോഗം ചർച്ച ചെയ്തു. ടി സി ചാക്കോ സ്പോൺസർ ചെയ്ത സ്‌നാക്ക് കഴിച്ച ശേഷമാണ് യോഗം സമാപിച്ചത്.
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…