മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടം നേടിയത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സച്ചിന്റെ മകന്‍ ആയതുകൊണ്ടാണ് അര്‍ജുന്‍ ടീമില്‍ എത്തിയത് എന്ന രീതിയിലായിരുന്നു ചര്‍ച്ച. എന്നാല്‍ അര്‍ജുനെ ഉള്‍പ്പെടുത്തിയതിന്റെ കാരണം വിശദമാക്കി സെലക്ടര്‍മാര്‍ ഇപ്പോൾ രംഗത്തെത്തി.
‘അര്‍ജുന്‍ മികച്ച രീതിയിലാണ് കളിച്ചുവന്നിരുന്നത്. എന്നാല്‍ ഇടയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. കളിച്ച മത്സരങ്ങളിലെല്ലാം മികവ് കാണിച്ചു. മുംബൈ ക്രിക്കറ്റിന്റെ ഭാവിയായി കരുതുന്ന കളിക്കാരേയാണ് രഞ്ജി ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.’ മുംബൈ ടീം ചീഫ് സെലക്ടറും മുന്‍ പേസ് ബൗളറുമായ സയില്‍ അങ്കോള വ്യക്തമാക്കി.
രഞ്ജി ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍, അര്‍മാന്‍ ജാഫര്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ ടീമിലുണ്ട്. മുംബൈ സീമര്‍ തുഷാര്‍ ദേഷ്പാണ്ഡെ പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് അര്‍ജുനെ ടീമിലെടുത്തത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…