മോസ്കോ : യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളാണ്. യുദ്ധത്തെ പ്രാദേശിക പ്രശ്നമെന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്‍റ്, പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ ആഗോള പ്രശ്നമാക്കിയെന്നും കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീവ് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പാർലമെന്‍റിലെ പ്രസ്താവനകൾ.
യുക്രൈയ്ൻ അധിനിവേശത്തിന് ഒരു വർഷമാകാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് റഷ്യൻ പ്രസിഡന്‍റ് പാർലമെന്റിന്‍റെ സംയുക്ത സഭയെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്തത്. യുക്രെയ്ൻ യുദ്ധത്തെ മുൻ നിർത്തി രൂക്ഷ വിമർശനമാണ് പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മേൽ നടത്തിയത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ് യുക്രെയ്ന് പിന്നിൽ. നാറ്റോ തങ്ങളുടെ അതിർത്തി റഷ്യ
വരെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരായ പ്രതിരോധമാണ് റഷ്യ നടത്തുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യയുടെ യുദ്ധം യുക്രൈയ്ന് എതിരല്ലെന്നും കീവ് ഭരണകൂടത്തിന് എതിരെയാണെന്നും കൂടി പുടിൻ പറഞ്ഞു.
സമാധാനപരമായി യുക്രൈയ്നുമായുള്ള പ്രശ്നം പരിഹരിക്കാൻ റഷ്യ തയ്യാറായിരുന്നുവെന്നും എന്നാൽ അപ്പോഴേക്കും സ്ഥിതിഗതികൾ മാറിപ്പോയെന്നും പുടിൻ പാർലമെന്‍റിൽ അറിയിച്ചു. 2021ന് ശേഷം ആദ്യമായാണ് ഇരുസഭകളിലുമായി പുടിൻ പ്രസ്താവന നടത്തുന്നത്.
വിദേശ ഏജന്‍റുകളെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങൾക്ക് ഇത്തവണ മോസ്കോയിലെ ഗോസ്റ്റിനി ഡ്വോർ ഹാളിൽ നടന്ന പരിപാടിയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…