Global News

പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയും സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയുമാണ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് നടപടി.

വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് പള്ളിയോട സംഘത്തിൻറെ വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നും കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കരുതെന്നും ആചാരമുണ്ട്. നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയതെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടിയത്.

Sub Editor

Recent Posts

ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാരുടെ പരിധി; വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവിന് കാരണമാകും

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…

4 hours ago

LPT അടയ്ക്കാത്തവർക്ക് കടുത്ത നടപടി: 1.7 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്

ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…

13 hours ago

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…

16 hours ago

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…

21 hours ago

250 മില്യൺ യൂറോയുടെ അടിയന്തര നടപടി പാക്കേജ് സർക്കാർ പുറത്തിറക്കി; ഇന്ധനം റേഷനിംഗ് ചെയ്യുന്നത് ഒഴിവാക്കുന്നു

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…

21 hours ago

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…

23 hours ago