പാലാ: രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകട സാധ്യത വരുമെന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപെടുത്തിയത്.
വർഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്ലെറ്റ് വളരെ കുറയുന്നതിന് ചികിത്സയിലായിരുന്നു യുവതി. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഒ.റ്റി.ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് അതിവേഗത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി യുവതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചത്. കോതമംഗലം സ്വദേശിനിയാണ് രോഗങ്ങളോട് പൊരുതുന്ന 46കാരിയായ യുവതി.
വർഷങ്ങൾക്കു മുൻപ് ഗർഭകാലത്ത് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നു നടത്തിയ ബോൺമാരോ പരിശോധനയിലാണ് മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്ന അസുഖം യുവതിയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ കേരളത്തിലും പുറത്തും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഇതിനിടെ രണ്ടാഴ്ച മുൻപ് വീടിന് മുകളിലെ നിലയിൽ വസ്ത്രങ്ങൾ എടുക്കാൻ കയറുന്നതിനിടെ നടയിൽ തട്ടി വീഴുകയായിരുന്നു. നടു തല്ലിയുള്ള വീഴ്ചയിൽ ഇടുപ്പെല്ലിൽ ഗുരുതര പരുക്കേറ്റു. തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ വീണ്ടും എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ കണ്ടെത്തി.
രക്തത്തിൽ പ്ലേറ്റ്ലെറ്റ് ആവശ്യത്തിനില്ലാത്തതിനാൽ ശസ്ത്രക്രിയ ഏറെ അപകടസാധ്യത നിറഞ്ഞതാണെന്ന വെല്ലുവിളിയാണ് ഡോക്ടർമാർക്കു മുന്നിലുണ്ടായിരുന്നത്. യുവതിയുടെ പ്രായം ഉൾപ്പെടെ സാഹചര്യം പരിഗണിച്ചാണ് ഏറെ സൂക്ഷ്മതയോടെയുള്ള ശസ്ത്രക്രിയ തീരുമാനിച്ചത്.
ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഒ.റ്റി.ജോർജിന്റെ നേതൃത്വത്തിൽ കൺസൾട്ടന്റ് ഡോ.ജോസഫ്.ജെ.പുല്ലാട്ട്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.റിക്കി രാജ്, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ശിവാനി ബക്ഷി, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അജിത് പി.തോമസ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. സുഖം പ്രാപിച്ച യുവതി ആശുപത്രിയിൽ നിന്ന് മടങ്ങി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…