വടകര: വിരണ്ടോടിയ പോത്തിനു മുന്നിൽ അകപ്പെട്ട രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം. കടമേരി കീരിയങ്ങാടി താഴെ നുപ്പറ്റ ഷാനിസ് അബ്ദുല്ലയാണ് (13) ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന 75,000 രൂപയുടെ ദേശീയ ധീരത അവാർഡിന് (അഭിമന്യു അവാർഡ്) അർഹനായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. കടമേരി യുപി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്ന ഷാനിസും, സഹോദരി തൻസിഹ ഷെറിന്റെ രണ്ടു ചെറിയ കുട്ടികളും വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് ആക്രമിക്കാൻ എത്തിയത്. വഴിനീളെയുള്ള ആക്രമണത്തിൽ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാർന്ന് എത്തിയ പോത്ത് രണ്ടര വയസ്സുകാരിയായ ഹനൂനയെ ആക്രമിക്കുകയായിരുന്നു. അതുകണ്ട് ഷാനിസ് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു.
സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന കടമേരി ആർഎസി സ്കൂൾ അധികൃതർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹത നേടിയത്. കേരളത്തിൽനിന്ന് 5 കുട്ടികളാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. കടമേരി ആർഎസിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാനിസ് അബ്ദുല്ല.
കടമേരി കീരിയങ്ങാടി ടി.എൻ.അബ്ദുൽ അസീസിന്റെയും സുഹ്റയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് തസ്‍ലിം, തൻസിഹ ഷെറിൻ.
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…