Global News

ലോക കേരള സഭയിൽ അയർലൻഡിൽ നിന്ന് രണ്ട് പ്രതിനിധികൾ

ലോക കേരള സഭയിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പേർ ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായി.വാട്ടർഫോർഡിൽ നിന്നുള്ള അഭിലാഷ് തോമസും ലെറ്റർക്കെന്നിയിൽ നിന്നുള്ള ബിജി ഗോപാലകൃഷ്ണനുമാണ് അയർലൻഡിൽ നിന്ന് ലോകകേരളസഭ മെമ്പർമാരായത് . ക്രാന്തി അയർലൻഡ് മുൻ സെക്രട്ടറിയാണ് അഭിലാഷ്. നിലവിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗമായും സിപിഎമ്മിന്റെ അയർലണ്ട് ഘടകമായ എഐസിസിയുടെ വാട്ടർഫോർഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു.മുൻ ലോക കേരള സഭയിയിലും അഭിലാഷ് അംഗമായിരുന്നു.കോതമംഗലം സ്വദേശിയാണ്. ലോക കേരളസഭ യിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജി ഗോപാലകൃഷ്ണൻ അയർലൻഡിൽ ലെറ്റർക്കിനി നിവാസിയാണ്. ക്രാന്തി അയർലൻഡിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് ബിജി.ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. കേരളത്തിൽ ഹരിപ്പാട് സ്വദേശിനിയാണ്.

മൂന്നാമത് ലോക കേരള സഭ ഇന്ന് സ്പീക്കർ എം ബി രാജേഷ് ഉത്ഘാടനം ചെയ്തു.കേരളത്തിന്റെ പുരോഗതിക്കു പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. ജിഡിപിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ലോക കേരളസഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാൻ ജനാധിപത്യ വേദിയുണ്ടായി. ഏഴു മേഖലകൾ കേന്ദ്രീകരിച്ച് സഭയുടെ സമിതികൾ പ്രവർത്തിക്കുന്നു. എൻആർഐ സഹകരണ സൊസൈറ്റി, നോർക്കയിലെ വനിതാ സെൽ, പ്രവാസി ലീഗൽ എയ്ഡ് സെൽ, പ്രവാസി ഡിവിഡന്റ് സൈൽ എന്നിവ ലോകകേരള സഭയിൽ വന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും.

Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

19 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago