ലോക കേരള സഭയിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പേർ ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായി.വാട്ടർഫോർഡിൽ നിന്നുള്ള അഭിലാഷ് തോമസും ലെറ്റർക്കെന്നിയിൽ നിന്നുള്ള ബിജി ഗോപാലകൃഷ്ണനുമാണ് അയർലൻഡിൽ നിന്ന് ലോകകേരളസഭ മെമ്പർമാരായത് . ക്രാന്തി അയർലൻഡ് മുൻ സെക്രട്ടറിയാണ് അഭിലാഷ്. നിലവിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗമായും സിപിഎമ്മിന്റെ അയർലണ്ട് ഘടകമായ എഐസിസിയുടെ വാട്ടർഫോർഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു.മുൻ ലോക കേരള സഭയിയിലും അഭിലാഷ് അംഗമായിരുന്നു.കോതമംഗലം സ്വദേശിയാണ്. ലോക കേരളസഭ യിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജി ഗോപാലകൃഷ്ണൻ അയർലൻഡിൽ ലെറ്റർക്കിനി നിവാസിയാണ്. ക്രാന്തി അയർലൻഡിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് ബിജി.ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ജീവനക്കാരിയാണ്. കേരളത്തിൽ ഹരിപ്പാട് സ്വദേശിനിയാണ്.
മൂന്നാമത് ലോക കേരള സഭ ഇന്ന് സ്പീക്കർ എം ബി രാജേഷ് ഉത്ഘാടനം ചെയ്തു.കേരളത്തിന്റെ പുരോഗതിക്കു പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. ജിഡിപിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ലോക കേരളസഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാൻ ജനാധിപത്യ വേദിയുണ്ടായി. ഏഴു മേഖലകൾ കേന്ദ്രീകരിച്ച് സഭയുടെ സമിതികൾ പ്രവർത്തിക്കുന്നു. എൻആർഐ സഹകരണ സൊസൈറ്റി, നോർക്കയിലെ വനിതാ സെൽ, പ്രവാസി ലീഗൽ എയ്ഡ് സെൽ, പ്രവാസി ഡിവിഡന്റ് സൈൽ എന്നിവ ലോകകേരള സഭയിൽ വന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…