ഷാര്‍ജ: 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം.
പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്‍ജ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് വ്യക്തവുമായിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാനിയായ പ്രവാസിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. തുടര്‍ന്ന് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസിന്റ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. ശേഷം തുടര്‍നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…