തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും കേന്ദ്ര സർക്കാരിന്റെയും വിദഗ്ദ്ധസമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തമാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കു൦. കോവിഡ് വിദഗ്ധ സമിതിയുടെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാകൂ.
ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നാണ് എസ്.സി.ആർ.ടി നടത്തിയ പഠന൦. 36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിലുണ്ട്.
ഡിജിറ്റൽ പഠനത്തിനിടെ കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ഡിറ്റിൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകുമെന്നും വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം കുറക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോഗിക്കുമെന്നും വിദ്യാഭാസമന്ത്രി അറിയിച്ചു.
ജർമൻ വാഹന ഭീമനായ വോക്‌സ്‌വാഗൺ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കും. നേരത്തെ പ്രഖ്യാപിച്ച തൊഴിൽ…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) സെപ്റ്റംബanothet ർ 10ന് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിലെ…
അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …