കൊച്ചി: ഇടുക്കി ഡാമിലെ വെള്ളം വൈകീട്ടോടെ പെരിയാറിലേക്ക് ഒഴുകിയെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് സജ്ജരായി നില്‍ക്കുകയാണ്. പുളിഞ്ചോട് മേഖലയില്‍ പത്ത് ബോട്ടുകള്‍ എത്തിച്ചാണ് മുന്നൊരുക്കങ്ങള്‍. എറണാകുളം ജില്ലയിലെ വിവിധ തീരദേശമേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷ്പ്രവര്‍ത്തനത്തിനായി എത്തിചേര്‍ന്നിട്ടുണ്ട്.
ചെല്ലാനം, വൈപ്പിന്‍, കാളമുക്ക്, കണ്ണമാലി തുടങ്ങിയ മേഖലകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായി എത്തിയിട്ടുള്ളത്. ഇവരെ ഉപയോഗിക്കേണ്ട അവസ്ഥ നിലവിലില്ല. ആലുവ മേഖലയില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ഡാമുകള്‍ തുറന്നതിനൊപ്പം നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ജാഗ്രത. ആലുവയില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെത്തിയത്. കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ഇവിടേക്ക് എത്തും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…