ന്യൂഡൽഹി: കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികൾ കൈക്കൊള്ളാനും കേന്ദ്ര സർക്കാർ നിർദേശം നൽകി. പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് കേരളത്തിന് അയച്ച കത്തിൽ, മുൻകരുതൽ നടപടികൾ നിലനിർത്തേണ്ടത്തിന്റെ ആവശ്യകതയും കേന്ദ്രം ഊന്നിപ്പറഞ്ഞു. ഈ ആഴ്ച രണ്ടാം തവണയും, ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 2,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഇന്ത്യയിൽ 2067 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 66 ശതമാനം കൂടുതലാണ്. 40 പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 0.44 ശതമാനമായി ഉയർന്നു. ഏപ്രിൽ 12ന് പോസിറ്റീവ് നിരക്ക് 0.21 ശതമാനമായിരുന്നു. ബുധനാഴ്ചത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്തും. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഹരിയാനയും ഉത്തർപ്രദേശും മാസ്ക് വീണ്ടും നിർബന്ധമാക്കാൻ ഉത്തരവിട്ടു.
ഡൽഹിയിൽ ചൊവ്വാഴ്ച 632 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോസിറ്റിവിറ്റി നിരക്ക് 4.4 ശതമാനമാണ്. മഹാരാഷ്ട്രയിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 127 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം മൂന്നു പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 107 പേരിൽ 33 പേർ കുട്ടികളാണ്.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…