അബുദാബി: ആഗോളതലത്തിലുണ്ടായ വിന്‍ഡോസ് സാങ്കേതിക തടസ്സം യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. ചില സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാങ്കേതിക തകരാറിന്‍റെ മറവിൽ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
അഭ്യൂഹങ്ങള്‍ക്ക് പകരം ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കാനും നിർദേശമുണ്ട്. അതേസമയം ദുബൈ വിമാനത്തിലെ ടെർമിനൽ 1,2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക് – ഇൻ സേവനവും അൽപ്പസമയം തടസ്സപ്പെട്ടു. ഇത് പിന്നീട് പരിഹരിച്ചു. ഒമാനിലെ മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട വിമാന സർവ്വീസിനെയും പ്രശ്നം ബാധിച്ചു. വിമാനം വൈകിയതിനാൽ യാത്രക്കാർ കാത്തിരിപ്പ് തുടരുകയാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…