ദുബായ്: കോവിഡ് ബാധിച്ച് രണ്ട് ദിവസത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി. ഏറ്റവുമധികം മലയാളികൾ മരിച്ചത് യു.എ.ഇയിലാണ്. 72 പേർ. ഏപ്രിൽ ഒന്നിന് യുഎഇയില്‍ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് മരണവും മലയാളിയുടേതായിരുന്നു. തൃശൂർ മൂന്ന് പീടിക സ്വദേശി പരീത്.
ഏറ്റവും അവസാനമായി യു.എ.ഇയിൽ മൂന്ന് മലയാളികളാണ് മരിച്ചത്. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു, തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ബിനിൽ, കാസർകോട് ബേക്കൽ സ്വദേശി ഇസ്ഹാഖ് എന്നിവർ. സൗദിയിലും കുവൈറ്റിലും നിരവധി മലയാളികളാണ് കോവിഡ് ബാധിതരായി കഴിയുന്നത്.
യുഎഇയിൽ കോവിഡ് ബാധിച്ച് ഇന്നലെയും 3 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വരെ ആകെ മരണസംഖ്യ 248. ഏറ്റ…
യുഎഇയിൽ കോവിഡ് ബാധിച്ച് ഇന്നലെയും 3 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വരെ ആകെ മരണസംഖ്യ 248. ഏറ്റവും ഒടുവിൽ 822 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 30,307 ആയി ഉയർന്നു. 601 പേർ രോഗമുക്തി നേടി. ഇതുൾപ്പെടെ മൊത്തം 15,657 പേർ രോഗം മാറി ആശുപത്രി വിട്ടു.
മലയാളി സംഘടനകളുടെ നേതൃത്വത്തിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്കരിക്കുകയാണ്. അതേസമയം ഉറ്റവരുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാനാകാത്ത ദുഖത്തിലാണ് നാട്ടിലുള്ള ബന്ധുക്കൾ.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…