gnn24x7

കോവിഡ് ബാധിച്ച് രണ്ട് ദിവസത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ

0
152
gnn24x7

ദുബായ്: കോവിഡ് ബാധിച്ച് രണ്ട് ദിവസത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി. ഏറ്റവുമധികം മലയാളികൾ മരിച്ചത് യു.എ.ഇയിലാണ്. 72 പേർ. ഏപ്രിൽ ഒന്നിന് യുഎഇയില്‍ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് മരണവും മലയാളിയുടേതായിരുന്നു. തൃശൂർ മൂന്ന് പീടിക സ്വദേശി പരീത്.

ഏറ്റവും അവസാനമായി യു.എ.ഇയിൽ മൂന്ന് മലയാളികളാണ് മരിച്ചത്. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു, തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ബിനിൽ, കാസർകോട് ബേക്കൽ സ്വദേശി ഇസ്ഹാഖ് എന്നിവർ. സൗദിയിലും കുവൈറ്റിലും നിരവധി മലയാളികളാണ് കോവിഡ് ബാധിതരായി കഴിയുന്നത്.

യുഎഇയിൽ കോവിഡ് ബാധിച്ച് ഇന്നലെയും 3 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വരെ ആകെ മരണസംഖ്യ 248. ഏറ്റ…

യുഎഇയിൽ കോവിഡ് ബാധിച്ച് ഇന്നലെയും 3 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വരെ ആകെ മരണസംഖ്യ 248. ഏറ്റവും ഒടുവിൽ 822 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 30,307 ആയി ഉയർന്നു. 601 പേർ രോഗമുക്തി നേടി. ഇതുൾപ്പെടെ മൊത്തം 15,657 പേർ രോഗം മാറി ആശുപത്രി വിട്ടു.

മലയാളി സംഘടനകളുടെ നേതൃത്വത്തിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്കരിക്കുകയാണ്. അതേസമയം ഉറ്റവരുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാനാകാത്ത ദുഖത്തിലാണ് നാട്ടിലുള്ള ബന്ധുക്കൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here