ദുബായ്: അശ്രദ്ധയായി വാഹനം ഓടിച്ചതിനും പോലീസ് പട്രോളിംഗ് വാഹനത്തിനുനേരെ കാറ് ഇടിച്ചുകയറ്റിയതിനും രണ്ട് പ്രായപൂർത്തിയാകാത്തവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 15 നും 14 നും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളെ നിയമവിരുദ്ധമായി വാഹനമോടിച്ചു, ജീവൻ അപകടത്തിലാക്കി, പൊതു സ്വത്തിന് നാശനഷ്ടം വരുത്തിയെന്ന കുറ്റത്തിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി.
പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇവർ ഓടിച്ചിരുന്ന വാഹനം അമിത വേഗതയിലെത്തിയപ്പോൾ പോലീസ് പട്രോളിംഗ് സംഘം വാഹനം നിർത്താൻ സിഗ്നൽ നൽകി. എന്നാൽ വാഹനം ഓടിച്ച പതിനാലുകാരൻ അത് നിരസിക്കുകയും പട്രോളിംഗ് വാഹനത്തിനുനേരെ കാറ് ഇടിച്ചുകയറ്റുകയും ചെയ്തു.
കൂടാതെ ട്രാഫിക് സിഗ്നൽ പാലിക്കാതെ എതിർദിശയിൽ വാഹനം ഓടിച്ച പ്രതികൾ റോഡിൽ യാത്ര ചെയ്തിരുന്ന ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്തയാൾ സഹോദരനോട് പറയാതെ അയാളുടെ വാഹനം എടുത്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് പേരെയും ദുബായ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…