Categories: Gulf

ദുബായിൽ തടിക്കരി കത്തിച്ച് തണുപ്പകറ്റാനുള്ള ശ്രമത്തിനിടെ കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ടുപേർ മരിച്ചു

ദുബായ്: നേപ്പാളിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മലയാളികൾ മരിച്ചതിനു പിന്നാലെ, ബർ ദുബായിലും സമാന അപകടമുണ്ടായതോടെ തണുപ്പകറ്റുമ്പോൾ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്. നേപ്പാളിൽ തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്ററാണ് വില്ലനായത്. ബർ ദുബായിൽ തടിക്കരി കത്തിച്ച് തണുപ്പകറ്റാനുള്ള ശ്രമത്തിനിടെ കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ടുപേർ മരിക്കുകയായിരുന്നു. രണ്ടിടത്തും ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം. ഏഷ്യക്കാരായ വീട്ടുജോലിക്കാരാണു ബർ ദുബായിയിൽ മരിച്ചത്.

പുതുതായി നിർമിച്ച വില്ലയിലായിരുന്നു അപകടമെന്നു ദുബായ് പൊലീസ് ഡയറക്ടർ (ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) കേണൽ അഹമ്മദ് അൽ മർറി പറഞ്ഞു. ജനാലകളും വാതിലുകളും പൂട്ടിയിരുന്നതിനാൽ വായുകടക്കാതെ വിഷവാതകം വ്യാപിക്കുകയായിരുന്നു. തണുപ്പുകാലത്ത് ഇത്തരം അപകട സാധ്യതകൾ കരുതിയിരിക്കണമെന്നും കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ എന്നിവർക്ക് ഇതേക്കുറിച്ച് ബോധവൽക്കണം നൽകണമെന്നും പറഞ്ഞു.

കഴിഞ്ഞവർഷം 6 കേസുകൾ

ഈ വർഷത്തെ ആദ്യസംഭവമാണിതെന്ന് ദുബായ് പൊലീസ് ഡയറക്ടർ (ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) കേണൽ അഹമ്മദ് അൽ മർറി പറഞ്ഞു. കഴിഞ്ഞവർഷം ഇത്തരം 6 കേസുകൾ റജിസ്റ്റർ ചെയ്തു. 2018 സെപ്റ്റംബർ മുതൽ ജൂൺ വരെ അഗ്നിബാധയിൽ നിന്നുള്ള പുക ശ്വസിച്ച് 23 പേർ മരിക്കുകയും 43 പേർക്കു ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തിരുന്നു.

അടച്ചിട്ട മുറികളിൽ തീ കായേണ്ട

അടച്ചിട്ട മുറികളിൽ വിറകോ കരിയോ കത്തിച്ചു തീ കായരുതെന്നും ബാർബിക്യു ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമായ കാർബൺ മോണോക്സൈഡ് മരണകാരണമാകും. രക്തത്തിൽ ഒാക്സിജനേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുമെന്നത് ഇതിന്റെ അപകടവ്യാപ്തി കൂട്ടുന്നു. തലവേദനവും മയക്കവുമെല്ലാം അനുഭവപ്പെടുകയും അതിവേഗം ശരീരം തളരുകയും ചെയ്യുന്നു. പ്രതികരിക്കാൻ പോലും കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടി വരുന്നു. 20 മിനിറ്റിനകം ലക്ഷണങ്ങൾ പ്രകടമാകും. താമസസ്ഥലത്തു പരമ്പരാഗത രീതിയിൽ തീ കായുമ്പോൾ പുക പുറത്തു പോകാൻ സംവിധാനമുണ്ടാകണം.

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

4 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

4 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

6 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

7 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

8 hours ago