കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം രാജ്യം ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുവൈറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതായി അറബ് ടൈംസ് റിപ്പോര്‍ട്ട്. നിരവധി പ്രവാസി ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇന്ത്യാക്കാരാണ് ഇതില്‍ നല്ലൊരു ശതമാനം. മലയാളികളുടെ എണ്ണം പുറത്തുവന്നിട്ടില്ല.
ജനസംഖ്യയിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം സംബന്ധിച്ചുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശികളെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി ഹ്യൂമണ്‍ റിസോഴ്സസ് ഡെവലപ്മെന്റ് കമ്മിറ്റി തലവന്‍ ഖലീല് അല്‍ സാലെഹ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കണക്കുകളും വിവരങ്ങളും തയ്യാറാക്കി നാഷണല്‍ അസംബ്ലിയില്‍ സമര്‍പ്പിക്കുന്നതിനായി അടുത്തയാഴ്ച യോഗം ചേരും. സാങ്കേതികേതര ജോലികളിലുള്ള പ്രവാസികളെ ഒഴിവാക്കി അതത് മന്ത്രാലയങ്ങള്‍ ലക്ഷ്യം നേടണമെന്നു നിഷ്‌കര്‍ഷിക്കും. സര്‍ക്കാര്‍ ജോലികളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സിവില്‍ സര്‍വീസസ് കമ്മീഷന്‍ ശക്തമായ നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികേതര തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.നിലവില്‍ കുവൈറ്റിലുള്ള 10 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 8 ലക്ഷം പേര്‍ക്കും ക്രമേണ രാജ്യം വിടേണ്ടിവരുമെന്നാണ് സ്വദേശിവത്കരണ നിയമം വിശകലനം ചെയ്ത് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.കുവൈറ്റിലെ സ്വദേശിവത്കരണ പ്രക്രിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിക്കുന്നതിന് കോവിഡ് വ്യാപനം ഇടയ്ക്കു തടസമായിരുന്നെങ്കിലും ഇനി നടപടികള്‍ക്കു വേഗത കൂടുമെന്ന ഭീതി പ്രവാസികളില്‍ ശക്തമായിട്ടുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ അതത് മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നേരിട്ട് ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ ഉപകരാര്‍ സ്ഥാപനങ്ങളിലേക്ക് മാറിയെന്ന്് അറബ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…
മെയ് 24 ഞായറാഴ്ച മുതൽ ബസ് ഐറാൻ അതിന്റെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ നിർത്തലാക്കും. Waterford - Dublin/Dublin…
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…