റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും തീർഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
സൗദി അറേബ്യ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 17 മുതൽ നീക്കം ചെയ്തിട്ടുണ്ട്. ജൂലൈ 17 മുതൽ 22 വരെയായിരിക്കും ഹജ്ജ് സർവീസുകൾ ആരംഭിക്കുക. അതേസമയം ചില രാജ്യങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്.
18 മുതൽ 60 വയസ് വരെയുള്ളവർക്കാണ് ഹജ്ജിന് പോകാൻ അനുമതി. ആറ് മാസമായി ഒരു തരത്തിലുള്ള രോഗങ്ങളും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ ഹജ്ജിന് പോകുന്നവർ കൈയിൽ കരുതണം. അതേസമയം ശാരീരിക അസ്വസ്ഥതകൾ ഉള്ളവർക്കും അനുമതി നൽകില്ല.
കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും വാക്സിൻ എടുത്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. ഹജ്ജിനായി സൗദിയിൽ എത്തുന്നവർ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊവിഡ് മുൻകരുതലുകളും കർശനമായി പാലിക്കണമെന്നും ഹജ്ജ് തീർഥാടനത്തിന് എത്തുന്നവർ പാലിക്കേണ്ട കൊവിഡ് മാർഗ നിർദേശങ്ങളിൽ പറയുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…