ബ്രിട്ടനിലെ റെഡിച്ചിൽ മലയാളി നേഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ പൊൻകുന്നം ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്. ഭർത്താവ് അരമനകര ബൈജുവിനും 2 മക്കൾക്കുമൊപ്പം റെഡിച്ചിൽ താമസിച്ചു വരികയായിരുന്നു ഷീന കൃഷ്ണൻ.
പനിയെ തുടർന്ന് ഹൃദയാഘാതം മൂലം ശനിയാഴ്ച രാത്രി മരിച്ചു എന്നാണ് ആദ്യം നാട്ടിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ബൈജുവിന്റെ കൂട്ടുകാർ ആണ് നാട്ടിലുള്ളവരെ വിവരം അറിയിച്ചത്. പിന്നീട് മരണം ആത്മഹത്യ ആണെന്നും അറിയിച്ചു.
ഇതോടെ ഷീനയുടെ മരണത്തിൽ ദുരൂഹത ആണെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നും ബന്ധുക്കാർ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മൃതദേഹം എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബന്ധുക്കൾ കേന്ദ്ര മന്ത്രി വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിട്ടുണ്ടെന്ന് പ്രമുഖ ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…