Categories: Gulf

അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിർമാണത്തിന് ആഘോഷത്തോടെ തുടക്കമായി.

അബുദാബി: അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിർമാണത്തിന് ആഘോഷത്തോടെ തുടക്കമായി. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. 

അബു മുറൈഖയിൽ നിർമാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 

നൂറോളം ട്രക്കുകളിൽനിന്ന് ഒരേസമയമാണ് വലിയ പൈപ്പുകൾ ഉപയോഗിച്ച് ഫ്ലൈ ആഷ് സിമന്‍റ് മിശ്രിതം തറയിലേക്ക് നിറച്ചത്.

നൂറുകണക്കിന് തൊഴിലാളികൾ 24 മണിക്കൂറും ക്ഷേത്രനിർമാണത്തിൽ സജീവമാണെന്ന് ബാപ്‌സ് വക്താവ് അറിയിച്ചു. ബാപ്‌സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.

നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായിനടന്ന ചടങ്ങിൽ രാജസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര ശില്പനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ വീഡിയോ ദൃശ്യങ്ങളിലൂടെ വിശദീകരിച്ചു. 

ബാപ്‌സിന്‍റെ മറ്റ് ക്ഷേത്ര നിർമിതികളിൽനിന്ന് വ്യത്യസ്തമായി ക്ഷേത്രച്ചുവരിൽ ഒട്ടകങ്ങളുടെ ശില്പവും ഇവിടെ ഇടംപിടിക്കും. 

മുഴുവൻ സെൻസർ നിയന്ത്രിതമായ നൂതന സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിലുണ്ടാവുക. രാജസ്ഥാനിലെ ചുവന്ന കല്ലുകൾ ക്ഷേത്രത്തിന്‍റെ പുറം ചുവരുകളെ അലങ്കരിക്കുമ്പോൾ ഇറ്റലിയിലെ തൂവെള്ള മാർബിളുകൾ അകത്തളങ്ങൾക്ക് സൗന്ദര്യം പകരും. 

ക്ഷേത്രത്തിന്റെ പ്രധാന നിർമിതിക്കു ശേഷം ചുറ്റിലും പുണ്യനദികളുടെ സംഗമത്തെ അനുസ്മരിപ്പിക്കുന്ന അരുവികളും സാംസ്കാരികകേന്ദ്രവും ലൈബ്രറിയുമടക്കമുള്ള മറ്റുനിർമിതികളുടെ നിർമാണവും ആരംഭിക്കുമെന്നും ചടങ്ങിൽ വിശദീകരിച്ചു.

ബാപ്‌സ് ഔദ്യോഗിക വക്താവ് സ്വാമി ബ്രഹ്മവിഹാരിദാസ് അധ്യക്ഷത വഹിച്ചു. ബാപ്‌സിന്റെ മുതിർന്ന സന്യാസിവര്യനും എൻജിനിയറുമായ അക്ഷയ് മുനിദാസ്, യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, ദുബായ് കോൺസൽ ജനറൽ വിപുൽ, യു.എ.ഇ. സാമൂഹികവികസനവകുപ്പ് സി.ഇ.ഒ. ഡോ. ഒമർ അൽ മുത്താന, ക്ഷേത്രനിർമാണം നടത്തുന്ന സ്ഥാപനമായ ഷാപൂർജി പല്ലോൻജി ആൻഡ്‌ കമ്പനി ലിമിറ്റഡ് എം.ഡി. മോഹൻദാസ് സെയ്‌നി, ബാപ്‌സ് ഹിന്ദു മന്ദിർ ട്രസ്റ്റിമാരായ രോഹിത് പട്ടേൽ, യോഗേഷ് മെഹ്ത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Newsdesk

Recent Posts

ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാന് ടോൾ നൽകുന്ന കപ്പലുകൾ തടയും

വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ്…

6 mins ago

റോഷൻ മാത്യു-നിമിഷാസജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചേര’ പ്രദർശനത്തിന്

യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന 'ചേര' എന്ന ചിത്രം പ്രദർശന…

3 hours ago

ഇന്ധന പ്രതിഷേധങ്ങളെത്തുടർന്ന് ഐറിഷ് പൗരത്വ ചടങ്ങുകൾ മാറ്റിവച്ചു

അയർലണ്ടിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ ഇന്ധന പ്രതിഷേധങ്ങൾ കാരണം മാറ്റിവച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ, നീതിന്യായ മന്ത്രിയുടെ…

10 hours ago

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

19 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

1 day ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

1 day ago