Gulf

മെഡിക്കൽ പിശകിന്; രോഗിക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആറ് ആഴ്ച ചെലവഴിച്ചതിലുള്ള മെഡിക്കൽ പിശകിന് നഷ്ടപരിഹാരമായി ഒരു സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം ഏകദേശം (40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. രോഗനിർണയത്തിലും ചികിത്സയിലും തെറ്റുകൾ വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ മുൻ വിധി അബുദാബി അപ്പീൽ കോടതി ശരിവക്കുകയാണുണ്ടായത്.

അനാരോഗ്യം അനുഭവിക്കുന്നതിനിടെ യുവതി ആശുപത്രി സന്ദർശിച്ചതായി കോടതി രേഖകളിൽ പറയുന്നു. ഡോക്ടര്‍മാർ അവർക്ക് നൽകിയ ചികിത്സയെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു, ആഴ്ചകളോളം ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഡയാലിസിസിന് വിധേയയാക്കുകയും ചെയ്തു.

ചികിത്സയ്ക്കൊടുവിൽ ആരോഗ്യം മെച്ചപ്പെട്ടപ്പോളാണ് ഇവർ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങിയത്. ചികിത്സയിൽ തെറ്റായ രോഗനിർണയവും ചില മെഡിക്കൽ പിശകുകളും ഉണ്ടായിരിന്നു എന്നും ആശുപത്രിയുടെ മോശം ചികിത്സ മൂലമാണ് താൻ വളരെയധികം കഷ്ടപ്പെടുന്നതെന്നും ഏറെക്കുറെ മരിച്ചതായും യുവതി പറഞ്ഞു.

താൻ അനുഭവിച്ച ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് ആശുപത്രി 500,000 ദിർഹം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ കോടതി രണ്ട് ലക്ഷം ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

5 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

5 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

6 hours ago

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

8 hours ago

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

11 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

1 day ago