ദുബായ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെതന്നെ താമസവിസക്കാർക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് എയർഇന്ത്യ, ഫ്ളൈ ദുബായ്, എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യു.എ.ഇ.യിലെ ട്രാവൽ ഏജൻസികളെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ മടങ്ങുന്നവർക്ക് 48 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്ന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പരിശോധനാഫലം എന്നിവയും താമസകുടിയേറ്റ വകുപ്പിന്റെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) അനുമതിയും നിർബന്ധമാണ്.
കഴിഞ്ഞയാഴ്ചമുതലാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങൾക്ക് യു.എ.ഇ. പ്രവേശനാനുമതി നൽകിയത്. നിലവിൽ ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഈ ഇളവ്. ദുബായ് വിസക്കാർക്ക് മാത്രമേ ദുബായിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അനുമതിയുള്ളൂ. എന്നാൽ അധികം താമസിയാതെ സന്ദർശകവിസക്കാർക്കും യു.എ.ഇയിലേക്കെത്താൻ അനുമതി ലഭിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ഒൻപത് നഗരങ്ങളിൽനിന്ന് ദുബായിലേക്ക് വിമാനസർവീസ് നടത്തുന്നതായി ബജറ്റ് എയർലൈൻ ഫ്ളൈ ദുബായ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് സർവീസുകൾ.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…