കുവൈറ്റ് സിറ്റി: കുവൈത്തിന്റെ ദേശീയ അസംബ്ലിയിൽ (പാർലമെന്റ്) ഒരു പ്രത്യേക സെഷനിൽ, നിലവിലെ 62 അംഗങ്ങളിൽ 61 പേർ ബജറ്റിൽ നിന്ന് 600 ദശലക്ഷം കുവൈറ്റ് ദിനാർ കോവിഡ്-19 മുൻനിര തൊഴിലാളികൾക്ക് പ്രതിഫലമായി വിതരണം ചെയ്യാൻ അംഗീകരിച്ചു. ഇന്നലെ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ബോണസ് നല്‍കുന്നതിന് അംഗീകാരം നല്‍കിയത്.
ആഭ്യന്തര – ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമ്മീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ടുള്ള മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെ ബോണസിന് അര്‍ഹരായവരെ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്. അതേസമയം, ജോലിക്കിടയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ കുവൈത്ത് രക്തസാക്ഷികളായി പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മലയാളികളടക്കമുള്ള അനവധി ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കൂടാതെ, ഓരോ മൂന്നുമാസത്തിലും ഒരു ആനുകാലിക റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. കൂടാതെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി എല്ലാ പ്രതിഫലങ്ങളും വിതരണം ചെയ്തുകഴിഞ്ഞാൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…