Categories: Gulf

കൊറോണ; ദുബായിലേക്കും ഷാർജയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ബഹ്റിൻ.

ബഹ്റിൻ: രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ അടുത്ത 48 മണിക്കൂർ നേരെ ദുബായിലേക്കും ഷാർജയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ബഹ്റിൻ. ബഹറിൻ സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്. ദിവസം പതിനഞ്ചോളം വിമാനങ്ങളാണ് ബഹ്റിനും ദുബായിക്കും ഇടയിൽ സർവീസ് നടത്തുന്നത്.

കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും സാധ്യതയുണ്ട്. ഇറാനിൽ നിന്നും ബഹ്റിനിൽ എത്തിയ പൗരനാണ് കൊറോണ ബാധ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രത്യേകം നിരീക്ഷിക്കുകയാണ്. കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രികരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ബഹ്റിന് പുറമേ ഒമാൻ, കുവൈറ്റ്, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ 61 പേർക്കാണ് കൊറോണ ബാധിച്ചത്.

Newsdesk

Recent Posts

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

20 hours ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

23 hours ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

1 day ago

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…

1 day ago

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…

1 day ago

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…

1 day ago