Gulf

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി ഭിക്ഷാടനം; യുവാവും യുവതിയും അറസ്റ്റിലായി

ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബായിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നാണ് ഇരുവരും യുഎഇയില്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കണ്ണില്‍ പെട്ടതോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്‍തു. ഇതോടെയാണ് സന്ദര്‍ശക വിസയില്‍ എത്തിയവരാണെന്ന് മനസിലായത്. നാട്ടിലുള്ള ചിലരുടെ സഹായത്തോടെയാണ് യുഎഇയില്‍ എത്താനുള്ള സന്ദര്‍ശക വിസ സംഘടിപ്പിച്ചത്. ശേഷം യുഎഇയില്‍ തുടരുന്ന കാലത്തോളം ഭിക്ഷാടനം തന്നെ ജീവിത മാര്‍ഗമാക്കാനും തീരുമാനിച്ചു. കിട്ടുന്ന പണവുമായി നാട്ടില്‍ പോയി ബിസിനസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നത്രെ.

ഇരുവരുടെയും കൈവശം 191 ദിര്‍ഹവും 161 ദിര്‍ഹവും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും പണം സമാഹരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി രണ്ട് പേര്‍ക്കും ഒരു മാസത്തെ ജയില്‍ ശിക്ഷയാണ് ദുബായ് ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

19 mins ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

12 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

20 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago