ദുബായ്: സന്ദര്ശക വിസയില് യുഎഇയില് എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബായിലെ നൈഫ് ഏരിയയില് മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്ത്തനം. ഒരു ഏഷ്യന് രാജ്യത്തു നിന്നാണ് ഇരുവരും യുഎഇയില് എത്തിയതെന്ന് അധികൃതര് അറിയിച്ചു.
സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കണ്ണില് പെട്ടതോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്തു. ഇതോടെയാണ് സന്ദര്ശക വിസയില് എത്തിയവരാണെന്ന് മനസിലായത്. നാട്ടിലുള്ള ചിലരുടെ സഹായത്തോടെയാണ് യുഎഇയില് എത്താനുള്ള സന്ദര്ശക വിസ സംഘടിപ്പിച്ചത്. ശേഷം യുഎഇയില് തുടരുന്ന കാലത്തോളം ഭിക്ഷാടനം തന്നെ ജീവിത മാര്ഗമാക്കാനും തീരുമാനിച്ചു. കിട്ടുന്ന പണവുമായി നാട്ടില് പോയി ബിസിനസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നത്രെ.
ഇരുവരുടെയും കൈവശം 191 ദിര്ഹവും 161 ദിര്ഹവും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും പണം സമാഹരിച്ചതെന്നും അധികൃതര് പറഞ്ഞു. കേസിന്റെ വിചാരണ പൂര്ത്തിയാക്കി രണ്ട് പേര്ക്കും ഒരു മാസത്തെ ജയില് ശിക്ഷയാണ് ദുബായ് ക്രിമിനല് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്ത്തിയായ ശേഷം ഇരുവരെയും യുഎഇയില് നിന്ന് നാടുകടത്തും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…