Categories: Gulf

ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം

ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം, ദുബായ് വിമാനത്താവളത്തിൽ സമർപ്പിക്കാനുള്ള ക്വറന്റീൻ അപേക്ഷ എന്നിവയാണ് യാത്രയ്ക്ക് ആവശ്യമായ മറ്റു രേഖകൾ.

ഇതിനിടെ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനസർവീസുകൾക്കുള്ള നിരോധനം അടുത്തമാസം 31 വരെ തുടരുമെന്ന് സിവിൽ വ്യോമയാന ഡയരക്ടറേറ്റ് ജനറൽ അറിയിച്ചു.

നേരത്തേ ജൂൺ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 15ലേക്കും ജൂലൈ 31ലേക്കും നീട്ടിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയത്.

മേയ് ആറു മുതൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ വിദേശത്തുനിന്ന് സർവീസ് നടത്തിയിരുന്നു.

മേയ് 25 മുതൽ എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ആഭ്യന്തര സർവീസും ആരംഭിച്ചു. എന്നാൽ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരുകയായിരുന്നു.

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

3 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

5 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

6 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

9 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago