Categories: GulfTop Stories

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ്:  സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും  കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

കുവൈറ്റ്  സര്‍ക്കാര്‍ ആശുപത്രികളിലാണ്  സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായാണ് സൗജന്യ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നത്. കൂടാതെ, സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന്  മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തുടനീളം നിശ്ചിത നിരക്കില്‍ തന്നെ പരിശോധന നടത്തുന്നുണ്ടെന്ന്  ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ താങ്ങാനാവുന്ന നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും  രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്കം  പരിശോധിച്ച്‌ രോഗവ്യാപന നിരക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് പരിശോധനകള്‍ക്കായി രാജ്യത്ത് നിലവിലുള്ള വൈറോളജി ലാബുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജീവനക്കാരും സജ്ജമാണ്. 7  ലബോറട്ടറികള്‍ പുതിയതായി അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവയില്‍ ഒരെണ്ണത്തിന് ഇതിനോടകം അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. 

Newsdesk

Recent Posts

ഡാലസിൽ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു

ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും…

5 hours ago

കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച

കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും…

5 hours ago

മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ ടെക്സസിൽ പിടിയിൽ

ഷെർമാൻ (ടെക്സാസ്): നോർത്ത് ടെക്സസിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36…

5 hours ago

കാലിഫോർണിയയിലെ മാധ്യമ നവീകരണ സമിതിയിൽ ഇന്ത്യൻ വംശജ ജൂലി പട്ടേൽ ലിസ്

കാലിഫോർണിയ:കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ…

5 hours ago

അഭയാർത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക്…

5 hours ago

അയർലണ്ടിൽ സ്വകാര്യ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ അവതരിപ്പിക്കില്ല

ടാക്സി സർവീസ് ക്ഷാമം കാരണം ഐറിഷ് വിപണിയിൽ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് വർദ്ധിപ്പിക്കണമെന്ന് അയർലണ്ടിലെ കൺസ്യൂമർ വാച്ച്ഡോഗ് ആവശ്യപ്പെടുന്നു. എന്നാൽ…

6 hours ago