gnn24x7

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

0
183
gnn24x7

കുവൈറ്റ്:  സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും  കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

കുവൈറ്റ്  സര്‍ക്കാര്‍ ആശുപത്രികളിലാണ്  സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായാണ് സൗജന്യ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നത്. കൂടാതെ, സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന്  മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തുടനീളം നിശ്ചിത നിരക്കില്‍ തന്നെ പരിശോധന നടത്തുന്നുണ്ടെന്ന്  ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ താങ്ങാനാവുന്ന നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും  രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്കം  പരിശോധിച്ച്‌ രോഗവ്യാപന നിരക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് പരിശോധനകള്‍ക്കായി രാജ്യത്ത് നിലവിലുള്ള വൈറോളജി ലാബുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജീവനക്കാരും സജ്ജമാണ്. 7  ലബോറട്ടറികള്‍ പുതിയതായി അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവയില്‍ ഒരെണ്ണത്തിന് ഇതിനോടകം അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here