ദുബായ് : കോവിഡിനു മുമ്പത്തെനിലയിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമായി ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായും ഉയർത്തും എന്നാണ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം വ്യക്തമാകുന്നത്. കൂടാതെ റെസ്റ്റോറന്റുകളിലും കഫെകളിലും ശേഷിയുടെ 80 ശതമാനം ആളുകളെയും അനുവദിക്കും.
നിലവിൽ സാമൂഹികാകലം രണ്ടുമീറ്ററിൽനിന്ന് ഒന്നരയാക്കി ചുരുക്കിഇട്ട്. വകുപ്പ് അംഗീകരിച്ച വ്യവസ്ഥകൾപ്രകാരം തൊഴിൽസമയവും മഹാമാരിക്ക് മുമ്പുള്ളതരത്തിലേക്ക് മാറ്റും. റെസ്റ്റോറന്റുകളിലെയും കഫെകളിലെയും വിനോദപരിപാടികൾ പുലർച്ചെ മൂന്നുവരെ വ്യവസ്ഥകളോടെ അനുവദിക്കും. വിനോദകേന്ദ്രങ്ങൾ, മ്യൂസിയം, സിനിമാ തിയേറ്റർ, പ്രദർശനശാലകൾ എന്നിവിടങ്ങളിൽ 80 ശതമാനം ആളുകളെ അനുവദിക്കും.
വകുപ്പ് അനുമതിയോടെയുള്ള എല്ലാ ബിസിനസ് പ്രവർത്തനങ്ങൾക്കും 100 ശതമാനം ആളുകൾക്ക് ഭാഗമാവാം. സാമൂഹികഒത്തുചേരലുകൾക്ക് ഇൻഡോർ 2500 പേർക്കും ഔട്ട്ഡോർ 5000 പേർക്കും അനുമതി. ഇതിൽ വാക്സിനെടുക്കാത്തവർക്കും പങ്കെടുക്കാം.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…