ദുബായ്: ദുബായിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി.
ഈ സംവിധാനത്തില്‍ രെജിസ്റ്റര്‍ ചെയ്ത ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം.
smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ സന്ദേശം ലഭിക്കുകയും ചെയ്യും.
വിമാന ടിക്കറ്റിന് gdrfa അപേക്ഷാ നമ്പര്‍ ആവശ്യമാണ്.
യാത്രാ സമയത്ത് അനുമതി കിട്ടിയ ഇ മെയിലിന്‍റെ പകര്‍പ്പ് കയ്യില്‍ കരുതണമെന്ന് എമിരേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.
യാത്രയ്ക്ക് മുന്‍പായി പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല,എന്നാല്‍ മടങ്ങിയെത്തുന്ന താമസ വിസക്കര്‍ക്കായി ദുബായ് വിമാനത്താവളത്തില്‍ കോവിഡ് 19 പരിശോധന നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
വിമാനമിറങ്ങിയാല്‍ ഉടന്‍ തന്നെ Covid19dxb ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുബായില്‍ നടത്തുന്ന പരിശോധനയുടെ ഫലം ലഭിക്കുന്നത് വരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.
പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആവുകയാണെങ്കില്‍ 14 ദിവസം ക്വാറന്റെയിനില്‍ ആയിരിക്കണം എന്നും നിര്‍ദ്ദേശത്തിലുണ്ട്.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…