Dubai: ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ടിഎ.
എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്‌ട്രിക് കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിംഗ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ഈ ആനുകൂല്യം 2020 ജൂലൈ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
കൂടാതെ, പാര്‍ക്കിംഗ് ഫീസ് സൗജന്യത്തിനായി ഇലക്‌ട്രിക് കാറുടമകള്‍ ആര്‍.ടി.എയെ സമീപിക്കേണ്ടതില്ലെന്നും ട്രാഫിക് ആന്‍റ് റോഡ്സ് ഏജന്‍സി സി.ഇ.ഒ അറിയിച്ചു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സ്വമേധയാ തന്നെ പാര്‍ക്കിംഗ് സൗജന്യം ലഭ്യമാവും. വാഹനങ്ങളെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയും. പാര്‍ക്കിംഗ് സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇലക്‌ട്രിക് വാഹനം തന്നെയാണെന്ന് ഇന്‍സ്‍പെക്ടര്‍ ഉറപ്പുവരുത്തും.
വായു മലിനീകരണം കുറയ്ക്കാന്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി മിക്ക രാജ്യങ്ങളും ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വരികയാണ്. ദുബായില്‍ ആരംഭിച്ചിരിക്കുന്ന Green Mobility Strategyയുടെ ഭാഗമായാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…