മനാമ: വ്യാജ യുഎഇ പാസ്‍പോര്‍ട്ടുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി. ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് വ്യാജ പാസ്‍പോര്‍ട്ടുമായി യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെ പിടിയിലായത്. വ്യാജ രേഖ ചമച്ചതിന് കുറ്റം ചുമത്തി ഇയാളെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
38 വയസുകാരനായ യുവാവ് യുഎഇ പൗരനാണെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ പാസ്‍പോര്‍ട്ടിന്റെ മെറ്റീരിയല്‍ അത്ര നിലവാരമുള്ളതല്ലെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. യുവാവിനെ പരിശോധിച്ച ബഹ്റൈന്‍ കസ്റ്റംസിലെ ഓഫീസറുടെ മൊഴി പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കൗണ്ടറിലെത്തിയ യുവാവ് തന്നെ സമീപിച്ച് എമിറാത്തി പാസ്‍പോര്‍ട്ട് കൈമാറി. എന്നാല്‍ സാധാരണഗതിയില്‍ പാസ്‍പോര്‍ട്ടുകള്‍ നിര്‍മിക്കുന്ന ഗുണനിലവാരമുള്ള മെറ്റീരിയല്‍ കൊണ്ടല്ല ഇയാളുടെ പാസ്‍പോര്‍ട്ട് നിര്‍മിച്ചിരിക്കുന്നതെന്ന് മനസിലായതോടെ സംശയം തോന്നി. പരിശോധിച്ചപ്പോള്‍ പാസ്‍പോര്‍ട്ടിലെ സീലുകളും വ്യാജമാണെന്ന് സംശയിച്ചു.
ഇതോടെ നിങ്ങള്‍ എമിറാത്തി ആണോ എന്ന് കസ്റ്റംസ് ഓഫീസര്‍ യുവാവിനോട് ചോദിച്ചു. ഇതിന് മറുപടിയായി ‘യാ റജില്‍’ (പുരുഷന്‍ എന്ന് അര്‍ത്ഥം) എന്ന് വിളിച്ചാണ് ഇയാള്‍ സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ എമിറാത്തികള്‍ സാധാരണയായി മറ്റൊരു വാക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന് അറിയാമായിരുന്ന ഉദ്യോഗസ്ഥന് ഇതോടെ സംശയം ഏതാണ്ട് ഉറപ്പായി. തുടര്‍ന്ന് വിശദ പരിശോധനയില്‍ പാസ്‍പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…