Gulf

ഒമാന് ചുറ്റുമുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രവാസികൾക്ക് വസ്തു വാങ്ങാൻ അനുമതി

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് ഇപ്പോൾ മസ്‌കറ്റ് ഗവർണറേറ്റിനുള്ളിലെ ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി. ഭവന, നഗര ആസൂത്രണ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്. ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുമ്പോൾ അവ ഭവന, നഗര ആസൂത്രണ മന്ത്രാലയം ലൈസൻസ് ചെയ്തതാണോ എന്ന് ശ്രദ്ധിക്കണം.

രാജ്യത്ത് രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവർക്കാണ് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ വാങ്ങാൻ അവസരം ലഭിക്കുന്നത്.

പ്രാദേശികമായി താമസിക്കുന്നവരുടെ ഫണ്ട് പുനരുപയോഗം ചെയ്യുക അതിലൂടെ സുൽത്താനേറ്റിന്റെ സാമ്പത്തിക സ്ഥിതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമിട്ടുള്ള ഒരു സമീപനം കൂടിയാണിത്.

ഓരോ കെട്ടിടത്തിലും ഓരോ ദേശീയതയിൽ നിന്നും ഒന്നിൽ കൂടുതൽ ഉടമകളെ അനുവദിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു. 50 വർഷത്തെ പ്രാഥമിക ഇടവേളയ്ക്കാണ് പ്രവാസികൾക്ക് പാട്ടത്തിന് നൽകുന്നത്. അതുകഴിഞ്ഞാൽ 49 വര്‍ഷത്തേക്കു കൂടി കരാർ പുതുക്കാം.

വസ്തു വാങ്ങി നാല് വര്‍ഷത്തിന് ശേഷം വില്‍ക്കാനും ഉടമയ്ക്ക് ഈ വസ്തു പണയം വയ്ക്കാനുള്ള അനുമതിയും ഉണ്ട്. പ്രവാസിയായ ഉടമ മരിച്ചാല്‍ പിന്നീട് അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം.

Newsdesk

Recent Posts

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

4 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

4 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

22 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

24 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

24 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

1 day ago